മാർച്ച്‌ 7, 2026
#International News #Top News

എണ്ണച്ചോർച്ചയല്ല, ഘനീഭവിച്ച ജലം’; തേജസ് യുദ്ധവിമാനത്തെക്കുറിച്ചുള്ള പ്രചരണം തെറ്റെന്ന് കേന്ദ്ര സർക്കാർ

Tejas Fighter Jet News

അബുദാബി: ദുബായ് എയർഷോയിൽ പങ്കെടുത്ത ഇന്ത്യയുടെ തേജസ് എംകെ-1 യുദ്ധവിമാനത്തിൽ എണ്ണച്ചോർച്ചയുണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിമാനത്തിൽ നിന്ന് പുറന്തള്ളിയ ദ്രാവകം ഘനീഭവിച്ച ജലമാണെന്നും, ഇത് ദുബായ് പോലുള്ള ആർദ്രത കൂടിയ പ്രദേശങ്ങളിൽ സാധാരണ നടക്കുന്ന സാങ്കേതിക പ്രക്രിയയാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

വ്യോമസേനയുടെ എയർ കണ്ടീഷനിംഗ്, ഓക്സിജൻ ഉത്പാദന സംവിധാനങ്ങളിൽ സൃഷ്ടിക്കപ്പെട്ട സാന്ദ്രീകൃത ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഈ ദൃശ്യങ്ങൾ തെറ്റായി ചിത്രീകരിച്ചുവെന്നും, തേജസ് യുദ്ധവിമാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കാൻ ഉദ്ദേശിച്ചുള്ള വ്യാജവാർത്ത പ്രചാരണമാണിതെന്നും പിഐബി വിമർശിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു