തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധനം
തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിക്കാൻ ഉത്തരവായി. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയും, ഡിസംബർ 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയും മദ്യവിൽപ്പന പൂർണമായും നിരോധിക്കും.
അതേസമയം തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും സമാനമായി അതിർത്തിയിൽ നിന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രൈ ഡേ പ്രഖ്യാപിക്കാൻ അഭ്യർത്ഥന അയച്ചിട്ടുണ്ട്. വോട്ടെണ്ണൽ നടക്കുന്ന ദിവസം സംസ്ഥാനത്ത് പൂർണമായും മദ്യവിൽപന നിരോധിക്കുമെന്നും അധികൃതർ അറിയിച്ചു.









































































































































































































































































































































