മെയ്‌ 19, 2025
#latest news #News #Top News

തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള യാത്രകൾ ഇന്ത്യൻ വിനോദസഞ്ചാരികൾ റദ്ദാക്കി; യാത്രാ റദ്ദാക്കലുകളിൽ 250% വർധന

Indians cancel trips to Turkey & Azerbaijan after support for Pakistan

പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ക്കെതിരെ തുർക്കിയും അസർബൈജാനും പരസ്യമായി വിമർശനം രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രതികരണം ശക്തമായത്. ഈ വിമർശനത്തെ തുടര്‍ന്ന്, ഇരുരാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ വ്യാപകമായി റദ്ദാക്കുകയാണ്.

യാത്രാ പോർട്ടലായ മേക്ക് മൈ ട്രിപ്പ് പ്രകാരം, തുർക്കിയും അസർബൈജാനും ലക്ഷ്യമിട്ടുള്ള യാത്ര റദ്ദാക്കലുകൾക്ക് 250% വരെ വര്‍ധനയുണ്ടായി. അതേസമയം, പുതിയ ബുക്കിംഗുകൾക്ക് 60% കുറവുണ്ട്. മറ്റൊരു ട്രാവൽ സൈറ്റായ ഇക്സിഗോയും ഈ രാജ്യങ്ങളിലേക്കുള്ള ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾ താൽക്കാലികമായി നിർത്തുന്നതായി സ്ഥിരീകരിച്ചു.

2024-ലെ ആദ്യ പകുതിയിൽ മാത്രമായി 330,000 ഇന്ത്യക്കാർ തുർക്കിയിലേക്കും, 243,000 പേർ അസർബൈജാനിലേക്കും യാത്രചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ വിനോദസഞ്ചാരികൾ ഗ്രീസ്, അർമേനിയ എന്നി രാജ്യങ്ങളാണ് കൂടുതലായി യാത്രക്ക് തെരഞ്ഞെടുക്കുന്നത് .

ഇന്ത്യയുടെ പ്രതിരോധ നീക്കത്തിന്‍റെ ഭാഗമായി, ദേശീയതയെ പിന്തുണയ്ക്കുന്നതായാണ് ഈ യാത്രാ നിലപാട് ഇന്ത്യൻ പൗരന്മാർ സ്വീകരിക്കുന്നത്. ആശയപരമായി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ് പുതിയ പ്രവണത.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു