മാർച്ച്‌ 7, 2026
#latest news #News

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരുവർഷം: സംസ്ഥാന സ്‌കൂളുകളിൽ മൗനാചരണം

Kerala schools observe one-minute silence for Mundakkai-Chooralmala landslide victims

2024 ജൂലൈ 30ന് മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടമായ വിദ്യാർത്ഥികളോടുള്ള ആദരസൂചനയായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരമാണ് സമസ്ത വിദ്യാലയങ്ങളിലും ഈ മൗനാചരണം സംഘടിപ്പിക്കുന്നത്.

കരാളമായ ആ ദുരന്തത്തിൽ 52 വിദ്യാര്‍ഥികൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുഃഖവും ആദരവും പങ്കുവെക്കുന്ന രീതിയിൽ ജനങ്ങളും വിദ്യാലയങ്ങളുമാണ് ഇന്ന് കാഠിന്യപൂർണ്ണമായ അനുഭവങ്ങൾ ഓർമ്മിക്കുന്നത്.

ജൂലൈ 30ന് പുലർച്ചെ 1:40നായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍, അതിന്റെ പിന്നാലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. രാവിലെ 4:10നാണ് ചൂരൽമലയിലേയ്ക്കുള്ള രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വെള്ളപ്പൊക്കത്തിൽ മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകുകയും പാലം തകർന്നു പോവുകയും ചെയ്തു. വെള്ളാര്‍മല ജി.വി.ഹെച്ച്.എസ്.എസ് സ്കൂളിന്റെ ഭൂരിഭാഗം ഭാഗവും മണ്ണിനടിയിലായി.

ഗതാഗത സംവിധാനങ്ങൾ തകർന്നതോടെ രക്ഷാപ്രവർത്തനം വളരെ ബുദ്ധിമുട്ടായി. ചാലിയാര്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ കിലോമീറ്ററുകളോളം ഒഴുകി എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്ന ഇന്ത്യൻ സൈന്യം വെറും 24 മണിക്കൂറിനുള്ളിൽ മുണ്ടക്കൈയും ചൂരൽമലയെയും ബന്ധിപ്പിച്ചുകൊണ്ട് ബെയ്‌ലി പാലം നിർമിച്ചു.

സൈന്യത്തിനൊപ്പം NDRF, പോലിസ്, അഗ്‌നിരക്ഷാസേന, സന്നദ്ധസംഘടനകൾ, യൂത്ത് ഗ്രൂപ്പുകൾ തുടങ്ങിയവരുടെ ശക്തമായ ഇടപെടൽ രക്ഷാപ്രവർത്തനത്തിന് ഊർജ്ജം പകർന്നു. ദുരന്തശേഷം മേപ്പാടി സർക്കാർ ആശുപത്രിയിലെത്തി മരണശേഷം കണ്ടെത്തിയവരുടെ ശരീരഭാഗങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുന്നവരുടെ ദൃശ്യങ്ങൾ ഉൾക്കൊള്ളാനാവാത്തതായിരുന്നു.

400 ഓളം കുടുംബങ്ങളാണ് ഈ ദുരന്തത്തിൽ ഒറ്റപ്പെട്ടത്. തിരിച്ചറിഞ്ഞതും തിരിച്ചറിയാനാകാത്തതുമായ 190 പേരുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേർ മരിച്ചതായാണ് സ്ഥിരീകരിച്ചത്. 128 പേർക്ക് പരിക്കേറ്റു, 435 വീടുകൾ തകർന്നു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു