ശശി തരൂര്‍ പ്രധാനമന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി; വിദേശ പര്യടന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡൽഹി: രാജ്യത്തിന്റെ വിദേശ നയ തന്ത്രം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ വിദേശ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വച്ച് പ്രത്യേകമായി വിളിച്ച് ചേർത്തായിരുന്നു കൂടിക്കാഴ്ച.
അമേരിക്ക ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾ സന്ദർശിച്ച തരൂരിൻറെ സംഘം, ഇന്ത്യയുടെ അന്താരാഷ്ട്ര നിലപാടുകൾ ശക്തമായി വ്യക്തമാക്കി. “ഭാരതീയന്” എന്ന നിലയിൽ രാജ്യത്തെ പ്രതിനിധീകരിച്ചുതന്നെയാണെന്നു തരൂർ വ്യക്തമാക്കി. ജി7 ഉച്ചകോടിക്കു മുമ്പുള്ള തന്ത്രപരമായ ഉപദേശങ്ങളോടെയാണ് പ്രധാനമന്ത്രിയുടെ ക്ഷണം ഉണ്ടായത്.
തരൂരിന് കേന്ദ്രപദവി നൽകൽ സംബന്ധിച്ച ചർച്ചകളൊന്നുമില്ലെന്നു ഉന്നത വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് വൃത്തങ്ങൾ ഇതു സംബന്ധിച്ച് പ്രതികരണങ്ങൾ ഒഴിവാക്കി.









































































































































































































































































































































