സർക്കാരിന് കനത്ത തിരിച്ചടി: നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സംസ്ഥാന സർക്കാരിന്റെ “നവ കേരള സർവ്വേ” ഹൈക്കോടതി റദ്ദാക്കി. നടപടി സർക്കാർ നേരിടുന്ന വലിയ തിരിച്ചടിയെന്ന് വിലയിരുത്തപ്പെടുന്നു. പരിപാടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലെന്ന് കോടതി വ്യക്തമാക്കി. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
സർക്കാർ ജനങ്ങളിൽ നിന്ന് ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ ഏകദേശം 80 ലക്ഷത്തോളം വീടുകൾ കയറിയിറങ്ങി സർവേ നടത്തുകയായിരുന്നു. കോളേജ് വിദ്യാർത്ഥികളെ വളണ്ടിയർമാരായി ഉൾപ്പെടുത്തുകയും, ഒരു പ്രത്യേക പോർട്ടൽ വഴി രജിസ്‌ട്രേഷൻ നടത്തി പ്രവർത്തകരെ കണ്ടെത്തുകയും ചെയ്തിരുന്നു. ഹർജിക്കാർക്ക് അഭിപ്രായപ്പെടുന്നത്, ഇത് സിപിഎം പ്രവർത്തകരെ ഉപയോഗിച്ച് ഒരു രാഷ്ട്രീയ പരിപാടി നടത്തുന്നതാണ്.
പ്രതിപക്ഷ പാർട്ടികൾ തുടക്കം മുതൽ ഈ സർവേയെ രാഷ്ട്രീയ പ്രചാരണമെന്ന് വിമർശിക്കുകയും, സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഇടതുമുന്നണിയുടെ അജണ്ട നടപ്പാക്കുന്നതായി ആരോപിക്കുകയും ചെയ്തു. ഹൈക്കോടതി നിരീക്ഷണ പ്രകാരം, പദ്ധതിക്ക് ധനകാര്യ അനുമതി ഇല്ലാത്തതിനാൽ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കിയിരിക്കുകയാണ്.
ഈ വിധി സർക്കാരിന്റെ ജനപരമായി വ്യാപകമായ പ്രവർത്തന തന്ത്രത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.









































































































































































































































































































































