മെയ്‌ 19, 2025
#latest news #News #Top News

അമേരിക്കയിൽ നിന്ന് ഇന്ത്യക്കാർക്ക് പണം അയയ്ക്കുമ്പോൾ 5% നികുതി; ട്രംപിന്റെ പുതിയ തീരുമാനം പ്രവാസികളെ ബാധിക്കും

Trump plans 5% USA remittance tax on overseas money transfers

 വാഷിങ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയാകാൻ പോകുന്ന പുതിയ നികുതി നിയമം വന്നുകൊണ്ടിരിക്കുന്നു. യുഎസിൽ നിന്ന് മറ്റെല്ലാ രാജ്യങ്ങളിലേക്കും പണം അയയ്ക്കുമ്പോൾ 5% നികുതി പിടിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം പദ്ധതി രൂപപ്പെടുത്തുകയാണ്. 25ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യുഎസിൽ ജോലി ചെയ്യുന്നത്. ഇവർ പ്രതിവർഷം 2300 കോടി ഡോളറോളം പണം ഇന്ത്യയിലേക്ക് അയയ്ക്കുന്നതായി കണക്കുണ്ട്. ഈ നീക്കത്തെ തുടർന്ന് ഇന്ത്യക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു.

ഈ മാസം തന്നെ ബിൽ പാസാക്കി ഈ നികുതി നിയമമാക്കുമെന്ന് സൂചനകൾ ഉണ്ട്. പണം അയക്കുന്ന സമയത്ത് തന്നെ നികുതി ഈടാക്കുമെന്ന് അറിയിപ്പ്. എച്ച്-1ബി വിസ, ഗ്രീൻ കാർഡ് ഉടമകൾക്കും ഈ നികുതി ബാധകമാകും. ചെറിയ തുക അയച്ചാലും 5% നികുതി പിരിച്ചെടുക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്നുള്ള പണം ഇന്ത്യയുടെ പ്രധാന വരുമാന ശൃംഖലയായതിനാൽ, ഈ നിയമം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലും ഗൗരവമായ പ്രതിഫലനം ഉണ്ടാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. നിയമം നടപ്പിലാകുന്നതിനു മുമ്പ് വിദേശത്ത് ജോലി ചെയ്യുന്നവർ കൂടുതൽ പണം അയക്കാൻ ശ്രമിക്കുമെന്നുള്ള പ്രതീക്ഷയുമുണ്ട്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു