മാർച്ച്‌ 7, 2026
#latest news #News

ഇന്ത്യൻ മഹാസമുദ്രത്തിൽ 6.5 തീവ്രതയുള്ള ഭൂകമ്പം; ഇന്ദിര പോയിന്റിൽ ജാഗ്രതാ നിർദേശം

Indian Ocean Earthquake 6.5

ഇന്തോനേഷ്യയിലെ വടക്കൻ സുമത്രയുടെ പടിഞ്ഞാറൻ തീരത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ 6.5 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തി എന്ന് INCOIS അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് ആൻഡമാൻ–നിക്കോബാർ ദ്വീപുകളിലെ ഇന്ദിര പോയിന്റിലും ലിറ്റിൽ ആൻഡമാനിലുമാണ് ജാഗ്രതാ നിർദേശം (watch alert) പുറപ്പെടുവിച്ചത്.

കേരള തീരത്ത് സുനാമി മുന്നറിയിപ്പ് നിലവിലില്ലെന്ന് INCOIS വ്യക്തമാക്കിയിട്ടുണ്ട്. ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും സുനാമി സാധ്യതയില്ലെന്നും ഇന്തോനേഷ്യ ജിയോഫിസിക്സ് ഏജൻസിയുടെ വിലയിരുത്തൽ എന്നതാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു