മാർച്ച്‌ 7, 2026
#International News #latest news #News

ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്നു; ക്രൂഡ് ഓയിൽ വില കുതിക്കുന്നു

Crude Oil Prices Surge Amid Iran-Israel Conflict Tension

ന്യൂഡൽഹി: ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം ആറാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ ആഗോള വിപണിയിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളർ കടന്ന് അഞ്ചുമാസത്തെ ഉയർന്ന നിലയിൽ എത്തി. വടക്കേ അമേരിക്കൻ വിപണിയിൽ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ വിലയിൽ 0.64% ഉയർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരിക്കുശേഷം ഇത്രയും ഉയർന്ന വില ക്രൂഡിന് ആദ്യമായാണ് രേഖപ്പെടുത്തുന്നത്. ഇസ്രയേൽ ആക്രമണത്തിന് ഇറാൻ പ്രതികാരമുമായി ഹോർമുസ് കടലിടുക്ക് വഴി നീങ്ങുകയാണെങ്കിൽ, എണ്ണവിലയിൽ നിയന്ത്രണത്തിന് അവസരം കുറവായേക്കും എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ലോകത്തിലെ എല്‍എന്‍ജി വ്യാപാരത്തിന്റെ 20%വും ക്രൂഡ് ഓയിൽ കയറ്റുമതിയുടെ വലിയൊരു പങ്കും കടന്ന് പോകുന്ന പ്രധാന പാതയാണ് ഹോർമുസ് കടലിടുക്ക്. ഇവിടെയുണ്ടാകുന്ന ഏതൊരു തടസ്സവും സൗദി അറേബ്യ, യുഎഇ, ഇറാഖ് തുടങ്ങിയ ഇന്ത്യയുടെ പ്രധാന കയറ്റുമതി ശൃംഖലയെ പ്രതികൂലമായി ബാധിക്കുമെന്നത് വിപണിയെ ആശങ്കപ്പെടുത്തുന്നു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു