കറ്റാർവാഴ: ചർമ്മത്തിനും മുടിക്കും പ്രകൃതിദത്ത പ്രതിവിധി

കറ്റാർവാഴയെ (Aloe Vera) പ്രകൃതിയുടെ ഒരു അത്ഭുത വൃക്ഷം എന്നു പറയാം. ഇത് സൗന്ദര്യപരിചരണത്തിനും ആരോഗ്യപരിപാലനത്തിനും ഉപയോഗിക്കാവുന്ന ഒരു ഔഷധസസ്യമാണ്. ആധുനിക ശാസ്ത്ര പഠനങ്ങളും ആയുർവേദ ശാസ്ത്രവും കറ്റാർവാഴയുടെ അനവധി ഗുണങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, മുഖത്തിനും ചർമ്മത്തിനും മുടിക്കും ഇതിന്റെ ഉപയോഗം അപാരമാണ്.
ചർമ്മത്തിനുള്ള ഗുണങ്ങൾ
ഈർപ്പം നിലനിർത്തുന്നു : കറ്റാർവാഴയിൽ 96% ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ഇത് ത്വക്കിന് ആവശ്യമായ ഈർപ്പം നൽകുന്നു. വരണ്ട ചർമ്മമുള്ളവർക്ക് ഇത് ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കും.
മുഖക്കുരു, പാടുകൾ നീക്കം ചെയ്യുന്നു: റ്റാർവാഴയിൽ ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു കുറയ്ക്കുന്നു, മുഖക്കുരുവിനാൽ ഉണ്ടായ പാടുകൾ മങ്ങുകയും ചെയ്യുന്നു.
ത്വക്കിനുള്ള സംരക്ഷണം: കറ്റാർവാഴ ജെൽ സ്ഥിരമായി ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തിൽനിന്ന് സംരക്ഷണം നൽകുന്നു. ഇത് ചർമ്മത്തിലെ പിഎച്ച് ലെവൽ സ്ഥിരതയോടെ നിലനിർത്തുകയും വെയിലേറ്റത് മൂലമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.
പൊള്ളലുകൾക്ക് ശാന്തി: ചെറിയ പൊള്ളലുകൾ, ചുടുപുണ്, മുറിവുകൾ എന്നിവക്ക് കറ്റാർവാഴ ജെൽ പുരട്ടുന്നതു വേഗത്തിൽ സുഖപ്പെടുത്തും.
ത്വക്കിലെ ചുളിവുകൾ കുറയ്ക്കും: കറ്റാർവാഴ ജെൽ സ്ഥിരമായി ഉപയോഗിച്ചാൽ ത്വക്കിന്റെ പ്രായം തോന്നിക്കുന്ന ചുളിവുകൾ കുറയുകയും യുവത്വം നിലനിർത്താനും സഹായിക്കും.
ത്വക്കിന്റെ നിറം വർദ്ധിപ്പിക്കും: കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റുകൾ രക്തയോട്ടം വർദ്ധിപ്പിച്ച് മുഖത്തിന്റെ തിളക്കം കൂട്ടുന്നു.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റും: കറ്റാർവാഴ ജെൽ കണ്ണിനടിയിൽ മസാജ് ചെയ്താൽ കണ്ണിന് ചുറ്റുമുള്ള കറുപ്പിനെ കുറയ്ക്കാൻ സഹായിക്കും.
മുടി സംരക്ഷണത്തിന് കറ്റാർവാഴ
മുടികൊഴിച്ചിൽ തടയും: കറ്റാർവാഴ ജെൽ തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുന്നത് മുടി ശക്തിപ്പെടുത്താനും മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.
താരൻ അകറ്റും: കറ്റാർവാഴ ജെൽ, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നതു താരൻ നിയന്ത്രിക്കാൻ സഹായിക്കും.
മുടിയെ കടുപ്പവും തിളക്കവും നൽകും: കറ്റാർവാഴ പ്രകൃതിദത്ത കണ്ടീഷണറായതിനാൽ മുടി തഴച്ച് വളരാൻ സഹായിക്കും.
തലമുടി തഴച്ച് വളരാൻ സഹായിക്കും: കറ്റാർവാഴയിലെ പോഷകങ്ങളും വൈറ്റമിനുകളും മുടിയിഴകളെ ശക്തിപ്പെടുത്തും.
ഷാമ്പൂവിനുപകരം ഉപയോഗിക്കാം: കറ്റാർവാഴ ജെൽ ഷാമ്പൂയ്ക്ക് പകരമായി ഉപയോഗിക്കുമ്പോൾ മുടിക്ക് സോഫ്റ്റ്‌നസും തിളക്കവും ലഭിക്കും.
കറ്റാർവാഴ: സൗന്ദര്യസംരക്ഷണത്തിനുള്ള പ്രകൃതിദത്ത പരിഹാരം
മേക്കപ്പ് റിമൂവർ: കറ്റാർവാഴ ജെൽ ഒരു നാച്വറൽ മേക്കപ്പ് റിമൂവർ ആകും.
ആഫ്റ്റർ ഷേവ് ലോഷൻ: ഷേവിംഗിനുശേഷം ചർമ്മം ശാന്തമാക്കാൻ ഇത് ഉപയോഗിക്കാം.
വാക്സിംഗിനുശേഷം ഉപയോഗിക്കാം: വാക്സിംഗിന് ശേഷം ചർമ്മം ശാന്തമാക്കാൻ കറ്റാർവാഴ മികച്ചതാണ്.
കറ്റാർവാഴ ജെൽ സൗന്ദര്യ സംരക്ഷണത്തിന് അത്യുത്തമമാണ്. ഇതിന്റെ സ്ഥിരമായ ഉപയോഗം മുടിയേയും, മുഖത്തേയും, ശരീരത്തേയും പ്രകൃതിദത്തമായും ആരോഗ്യകരമായും സംരക്ഷിക്കുമെന്ന് ഉറപ്പാണ്!