കൂരിയാട് ദേശീയപാത തകർന്ന സംഭവം: നിർമ്മാണത്തിൽ ഗുരുതര വീഴ്ചകൾ – റോഡ് പുനർനിർമ്മിക്കാൻ ശുപാർശ
മലപ്പുറം: കൂരിയാട് ദേശീയപാത തകർന്നതിന്റെ പശ്ചാത്തലത്തിൽ നിർമ്മാണ കമ്പനികളും ബന്ധപ്പെട്ട ഏജൻസികളും നടത്തിയ ഗൗരവമുള്ള വീഴ്ചകളെക്കുറിച്ച് വിദഗ്ധ സമിതി പുറത്ത് വിട്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സംരക്ഷണ ഭിത്തിയടക്കം ഇടിഞ്ഞ ഭാഗം ഏകദേശം ഒരു കിലോമീറ്ററോളം ഭാഗത്താണ് അപകടം ഉണ്ടായത്.
റോഡ് നിർമാണത്തിന് മുമ്പ് മണ്ണ് പരിശോധനയും അടിസ്ഥാന സാങ്കേതിക പഠനങ്ങളും ഫലപ്രദമായി നടത്തിയില്ലെന്നാണ് സമിതി വ്യക്തമാക്കുന്നത്. നിലവിലെ റോഡ് ഭാഗം പൂർണമായി നീക്കംചെയ്ത് പുതിയതായി പുനർനിർമ്മിക്കേണ്ടതുണ്ടെന്ന് സമിതി ശക്തമായി ശുപാർശ ചെയ്യുന്നു.
റിപ്പോർട്ടിൽ നിർമ്മാണ കമ്പനിയുടേയും മറ്റ് ബന്ധപ്പെട്ട ഏജൻസികളുടെയും ഗൗരവവുമുള്ള അനാസ്ഥയെക്കുറിച്ചും സമിതി ശ്രദ്ധേയമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂരിയാട് പ്രദേശത്തെ നെൽപ്പാടങ്ങൾ ഉൾപ്പെടെ ആവശ്യമായ ടെക്‌നിക്കൽ പരിശോധനകൾ നടത്താതെ നിർമാണം മുന്നോട്ട് പോയതായും ഡിസൈൻ ഘട്ടത്തിൽ തന്നെ വൻപിഴവുണ്ടായിരുന്നുവെന്നും കണ്ടെത്തൽ.
ട്രാൻസ്പോർട്ട് സെക്രട്ടറി ഇത് ഒരു ദുർഭാഗ്യകരമായ നിർമ്മാണ പാളിച്ചയാണെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.









































































































































































































































































































































