കേരളത്തില്‍ ഞായറാഴ്ച ‘കാന്ത’ നേടി 1.02 കോടി; ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം
ദുൽഖർ സൽമാൻ നായകനായെത്തിയ കാന്ത പ്രേക്ഷകരുടെയും നിരൂപകരുടെയും വൻ പ്രശംസ നേടി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്നായി സിനിമ വിലയിരുത്തപ്പെടുന്നു.
സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ വേഫേറർ ഫിലിംസും സ്പിരിറ്റ് മീഡിയയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ആഗോളതലത്തിൽ ഇതിനകം കാന്ത 24.50 കോടിയിലധികം നേടിയതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ ഞായറാഴ്ച മാത്രം ചിത്രം 1.02 കോടി രൂപയുടെ കളക്ഷൻ നേടി.
1950-കളിലെ മദ്രാസിനെ ആസ്പദമാക്കിയ കഥയിൽ ദുൽഖർ അവതരിപ്പിച്ച ടി.കെ. മഹാദേവൻ എന്ന കഥാപാത്രത്തിന് നൽകിയ ആഴമുള്ള നടനയാണ് സിനിമയെ കൂടുതലായി ഉയർത്തുന്നത്. ശരീരഭാഷ, ഡയലോഗ് ഡെലിവറി, കഥാപാത്രത്തിന്റെ ഭാവങ്ങൾ എന്നിവയിൽ ദുൽഖർ കാഴ്ചവയ്ക്കുന്നത് ശ്രദ്ധേയമാണ്.
സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവർ ഉൾപ്പെടെയുള്ള സഹതാരങ്ങളും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ദുൽഖറുമായുള്ള അവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി ചിത്രത്തിന് കൂടുതൽ ഗുണം ചേർക്കുന്നു.
വ്യത്യസ്ത കഥാപാത്രങ്ങളെ സ്വാഭാവികതയോടെയും കൃത്യതയോടെയും അവതരിപ്പിച്ച ദുൽഖറുടെ പ്രകടനം ദേശീയതലത്തിലുള്ള അംഗീകാരങ്ങൾക്കു വഴിവെക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.









































































































































































































































































































































