കോവിഡ് തിരിച്ചുവരുന്നു: കേരളത്തിൽ വീണ്ടും ജാഗ്രതാവേണം, 430 ആക്ടീവ് കേസുകൾ

കോവിഡ് കേസുകളിൽ രാജ്യത്ത് വീണ്ടും വർധന. രാജ്യത്താകെ 752 പുതിയ കേസുകളാണ് മെയ് 19ന് ശേഷം റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്തെ മൊത്തം ആക്ടീവ് കേസുകൾ 1009 ആയി. ഇതിൽ കേരളത്തിൽ മാത്രം 430 കേസുകളാണ് നിലവിലുള്ളത്.
കേരളത്തിൽ 335 പുതിയ കേസുകളും രണ്ട് മരണവും കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളം വ്യാപകമായ പരിശോധനകളും കൃത്യമായ റിപ്പോർട്ടിംഗുമാണ് തുടരുന്നത്, അതിനാലാണ് കേസുകളുടെ എണ്ണം കൂടുന്നത്. 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോഴും കേസുകളുടെ റിപ്പോർട്ടിംഗ് തുടങ്ങാത്തതാണ് സ്ഥിതിയെ കുറിച്ച് സമഗ്രമായ ചിത്രം ലഭിക്കാൻ തടസ്സമായത്.
ദക്ഷിണേഷ്യയിൽ കേസുകൾ വർധിക്കുന്നത് JN.1 (ഓമിക്രോൺ ഉപ-വേരിയന്റ്) ആണ് പ്രധാന കാരണം. ലഇത് നിലവിൽ ഗുരുതരമല്ലെന്നും രോഗലക്ഷണങ്ങൾ സാധാരണമായി നാല് ദിവസത്തിനുള്ളിൽ സുഖപ്പെടുന്നതിനുള്ളതാണെന്നും പറയുന്നു. പതിവായി പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ലോകാരോഗ്യ സംഘടന ഇതുവരെ ഇതിനെ ഗൗരവപ്പെട്ട വകഭേദമായി തരംതിരിച്ചിട്ടില്ല.
ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യമേലധികൃതർ വ്യക്തമാക്കുന്നു. എന്നിരുന്നാലും മുതിർന്നവരും ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും കുട്ടികളും കൂടുതൽ ജാഗ്രത പാലിക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും പൊതുജനങ്ങൾ മുൻകരുതലുകളോടെ തുടരണമെന്നും വിദഗ്ധർ മുന്നറിയിക്കുന്നു.