ഗ്രീൻ ടീയുടെ ആരോഗ്യഗുണങ്ങൾ: ഒരു കപ്പിൽ ആരോഗ്യത്തിന്റെ അമൃതം

ഗ്രീൻ ടീ ആരോഗ്യപ്രേമികളിൽ ഏറെ പ്രചാരമുള്ള ഒരു പാനീയമാണ്. നാളിതോടെ, ഇത് ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല, സൗന്ദര്യപരിപാലനത്തിനും പ്രധാനമായ പങ്ക് വഹിക്കുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു.
തിയാനിൻ, മറ്റു അമിനോ ആസിഡുകൾ എന്നിവയാൽ സമൃദ്ധമായ ഗ്രീൻ ടീ പ്രകൃതിദത്തമായ ആൻറി ഡിപ്രസന്റായാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ അമിത സമ്മർദ്ദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും മനസ്സ് ആശ്വാസം കണ്ടെത്തുന്നു.
കഫീൻ അടങ്ങിയ മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ഗ്രീൻ ടിയിലുളള കഫീൻ അളവ് വളരെ കുറവാണ്. അതിനാൽ മനസ്സിനെ ഉണർത്തുന്നതിനും ശാന്തമാക്കുന്നതിനും ഒരുപോലെ സഹായിക്കുന്നു.
പോളിഫെനോൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ ഈ പാനീയം ശാരീരിക – മാനസിക ആരോഗ്യത്തിന് ശക്തിപകരുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇത് പ്രതിദിനം കുടിക്കുക വളരെ ഗുണകരം.
അലർജികൾക്കും ഗ്രീൻ ടി
അലർജികളുടെ തീവ്രത കുറയ്ക്കാനും ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന എപിഗല്ലോകാറ്റച്ചിൻ ഗാലേറ്റ് സഹായിക്കുന്നു. ഇത് ഹിസ്റ്റമിൻ ഉത്പാദനം കുറയ്ക്കുന്നതിലൂടെ പൊടി, പൂമ്പൊടി, മൃഗങ്ങളുടെ രോമം തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന അലർജികൾ നിയന്ത്രിക്കാം.
വായ് നാറ്റവും ദന്തസംബന്ധിയായ പ്രശ്നങ്ങളും
ഗ്രീൻ ടിയുടെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ദന്തക്ഷയം, വായ് നാറ്റം, പല്ലുകളുടെ നാശം എന്നിവ തടയുന്നു. ഗ്രീൻ ടീ ഉപയോഗിച്ച് വീട്ടിൽ തന്നെ മൗത്ത് വാഷ് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.
ശരീരഭാരം കുറയ്ക്കാനും ഗ്രീൻ ടീ ഗുണം ചെയ്യും
ഗ്രീൻ ടീയുടെ ഉപയോഗം ശരീരഭാര കുറയ്ക്കാനും സഹായിക്കുന്നു. ഉപാപചയ നിരക്ക് വർദ്ധിപ്പിച്ചുകൊണ്ട്, ഫാറ്റ് ബേൺ പ്രക്രിയക്ക് ഇത് വേഗം നൽകുന്നു. കൂടാതെ LDL കൊളസ്ട്രോൾ കുറയ്ക്കാനും ഗ്രീൻ ടീയിലെ ടാന്നിൻസ് സഹായിക്കുന്നു.
കാൻസറും പ്രമേഹവും വരെ തടയും
പഠനങ്ങൾ അനുസരിച്ച്, ഗ്രീൻ ടീ നിരന്തരം ഉപയോഗിക്കുന്നവർക്കുള്ള സ്തനാർബുദ സാധ്യത 20–30% വരെ കുറയുന്നതാണ്. കൂടാതെ ടൈപ്പ് 2 പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ പ്രതികരണശേഷി മെച്ചപ്പെടുത്താനും ഗ്രീൻ ടീ സഹായിക്കുന്നു.
വാർദ്ധക്യത്തെ നേരിടാനും സഹായിക്കും
ചർമ്മത്തിൽ കാണുന്ന വയസ്സിനെ കാണിക്കുന്ന ലക്ഷണങ്ങൾ – ചുളിവുകൾ, വരകൾ, സൂര്യാഘാതം എന്നിവയ്ക്കെതിരെ ഇതിലെ ആന്റിഓക്‌സിഡന്റുകൾ പ്രവർത്തിക്കുന്നു. അതിനാൽ ആന്റി-ഏജിംഗ് ഗുണമൂല്യങ്ങൾ കൊണ്ടും ഗ്രീൻ ടീ മുൻപന്തിയിലാണ്.
ദിവസത്തിൽ ഒരു കപ്പ് ഗ്രീൻ ടീ ഉൾപ്പെടുത്തൂ – ആരോഗ്യം കൈവരിക്കാൻ മികച്ച ഒരു ചുവടുവയ്പ് ആകും ഇത്.