മാർച്ച്‌ 7, 2026
#latest news #News

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമായി; ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത

Low Pressure Intensifies: Cyclone Risk in Bay of Bengal

ബംഗാൾ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിലുണ്ടായിരുന്ന ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റായായി മാറാനാണ് സാധ്യത. ‘ഡിറ്റ് വാ’ എന്ന പേരിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണു പ്രവചനം.

അടുത്ത 48 മണിക്കൂറിനിടെ ഈ അതിതീവ്ര ന്യൂനമർദ്ദം വടക്ക്–വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട്–പുതുച്ചേരി–തെക്കൻ ആന്ധ്ര പ്രദേശ് തീരത്തേക്ക് മുന്നേറാനാണ് സാധ്യത. ഈ പ്രദേശങ്ങളിൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തിലും അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ സാധ്യതയെ തുടർന്ന് ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള–ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു