മെയ്‌ 19, 2025
#latest news #News #Top News

35 കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവും അനധികൃത മയക്കുമരുന്നുകളും. കരിപ്പൂരിൽ നിന്ന് മൂന്നു യുവതികളെ പിടികൂടി പോലീസ്.

Drug Smuggling

കരിപ്പൂർ: അന്താരാഷ്ട്ര ലഹരി കടത്തിൽ കനത്ത മുന്നറിയിപ്പായി കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസിന് വൻ വിജയം. ഏകദേശം 40 കോടി രൂപ വിലവരുന്ന 34 കിലോ ഹൈബ്രിഡ് കഞ്ചാവും 15 കിലോയോളം തായ്ലൻഡ് നിർമ്മിത ലഹരി ഉത്പന്നങ്ങളുമായാണ് മൂന്ന് സ്ത്രീകളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി 11.45 ന് തായ്ലൻഡിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ എത്തിയവരിൽ നിന്നാണ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ലഹരി മരുന്നുകൾ പിടിച്ചെടുത്തത്. പിടിയിലായവർ: ചെന്നൈ സ്വദേശിനി റാബിയത്ത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ (40), തൃശൂർ സ്വദേശി സിമി ബാലകൃഷ്ണൻ (39) എന്നിവരാണ്.

തായ്ലൻഡിൽ നിന്നുള്ള ലഹരികൾ ശീതളപാനീയങ്ങൾ, കേക്കുകൾ, ബിസ്‌കറ്റുകൾ തുടങ്ങിയ ഭക്ഷണസാധനങ്ങളിൽ കലർത്തിയ നിലയിലായിരുന്നു. ഇതിലൂടെ പരിശോധന തെറ്റിക്കാനായിരുന്നു ശ്രമം. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രത വഴിയാണ് വൻ വീഴ്ച ഒഴിവായത്.

ലഹരി മരുന്നുകൾ കടത്തുന്നതിന് പ്രത്യേകതായ മാർഗങ്ങൾ ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നു. രാജ്യാന്തര ലഹരി മാഫിയക്ക് പിന്നാലെ കസ്റ്റംസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു