നടനും സീരിയൽ താരവുമായ വിഷ്ണു പ്രസാദ് അന്തരിച്ചു

മലയാള സിനിമ-സീരിയൽ ലോകത്തിൻറെ പ്രിയതാരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരളിന്റെ ഗുരുതര രോഗം മൂലം ചികിൽസയിലായിരുന്ന അദ്ദേഹം, ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് മരണപ്പെട്ടത്. ചികിത്സയ്ക്ക് സമയത്ത് അസുഖം വഷളായതോടെയാണ് അന്ത്യം സംഭവിച്ചത്.
കരള്‍ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കുടുംബം വേണ്ട ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. നടന്റെ മകള്‍ കരള്‍ ദാനത്തിന് മുന്നോട്ടുവന്നിരുന്നുവെന്നും അറിയുന്നു. ആവശ്യമായ ധനസഹായം ഒരുക്കാനുള്ള ശ്രമത്തിനിടെയാണ് ദാരുണമായ സംഭവം സംഭവിച്ചത്.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ IAS, പതാക, മാറാത്ത നാട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച വിഷ്ണു പ്രസാദ് സീരിയൽ രംഗത്തും ശ്രദ്ധേയമായിരുന്നു.
മരണവാർത്ത നടൻ കിഷോർ സത്യയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്. ഭാര്യയും മക്കളായ അഭിരാമിയും അനനികയുമാണ് കുടുംബാംഗങ്ങൾ.
സൗമ്യസ്വഭാവംകൊണ്ടും ചിരിയോടെ സമീപിക്കുന്നതുകൊണ്ടും സഹപ്രവർത്തകരുടെ ഹൃദയം കീഴടക്കിയ നടനെയാണ് മലയാള സിനിമ ലോകം നഷ്ടമായത്.