വ്യാജ നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ പാക് ചാരന്മാരുടെതാകാമെന്ന് മുന്നറിയിപ്പ്

ഡല്‍ഹി: ഇന്ത്യന്‍ സൈനിക ഒപ്പറേഷന്‍ ‘സിന്ദൂരം’ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈവശപ്പെടുത്താനാണ് പാക് ചാരന്മാരുടെ ശ്രമം നടക്കുന്നതെന്ന് പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാജ നമ്പറുകളില്‍ നിന്ന് വരുന്ന ഫോണ്‍കോളുകള്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാനായി ആസൂത്രിതമായി ഉപയോഗിക്കപ്പെടുന്നതായി സൂചനയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും സൈന്യം വ്യക്തമാക്കി.
7340921702 എന്ന നമ്പറിൽ നിന്ന് വരുന്ന കോളുകൾക്കു പ്രതികരിക്കരുതെന്നും അതിന് പിന്നിൽ പാകിസ്താന്റെ ഇന്റലിജൻസ് ഓപ്പറേറ്റീവ്സായേക്കാമെന്നും ഇന്ത്യയിലെ പ്രതിരോധ ഉദ്യോഗസ്ഥർ പൊതുജനത്തെ അറിയിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെയും സാധാരണപൗരന്മാരെയും ലക്ഷ്യമിടുന്ന ഇത്തരം ചതികള്‍ പാകിസ്താന്റെ പിഐഒ യാണ് നടപ്പിലാക്കുന്നത്.
ഇത് ബോധപൂര്‍വമായ ഗൂഢാലോചനയായി കാണണമെന്നും, യാതൊരു വ്യക്തിയും ഇത്തരം ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഇതോടൊപ്പം തന്നെ, തീവ്രവാദ ശാക്തീകരണത്തിന് പാകിസ്താന്റെ സൈന്യത്തിന് പങ്കാളിത്തമുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂരത്തിനിടയില്‍ ഇന്ത്യ വിജയകരമായി ‘ആകാശ്’ എയര്‍ ഡിഫന്‍സ് സംവിധാനവും മറ്റ് തദ്ദേശീയ ആയുധങ്ങളും വിനിയോഗിച്ചുവെന്നും നിരവധി ഡ്രോണുകളെയും ഭീകരതാകങ്ങളെയും വിജയകരമായി തകര്‍ത്തുവെന്നും സൈനികവക്താക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ മാറ്റം കണ്ടിട്ടുണ്ടെന്നും നിരപരാധികളായ ജനങ്ങൾ കൂടുതൽ ബാധിക്കപ്പെടുന്നതായും സൈന്യം മുന്നറിയിപ്പു നല്‍കി. അതിര്‍ത്തി സുരക്ഷയ്ക്കായി തങ്ങളുടെ എല്ലാ സേനകളും ഉണർന്നിരിക്കുകയാണെന്നും പാകിസ്താന്റെ ചതി ഒരിക്കലും ഇന്ത്യ വെച്ച് പൊറിപ്പിക്കില്ലെന്നും സേന വ്യക്തമാക്കി.