മെയ്‌ 19, 2025
#latest news #Sports #Top News

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കുന്നു .

ViratKohli

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന മുഖംയായ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു കൊണ്ടാണ് കോലി തന്റെ ടെസ്റ്റ് യാത്ര അവസാനിപ്പിച്ചതെന്ന് പ്രഖ്യാപിച്ചത്. രണ്ട് ആഴ്ച മുന്‍പ് തന്നെ ബിസിസിഐയെ അറിയിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ഇന്നലെയാണ് വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോലിയുടെ അനൗസ്മെന്റിന് മുമ്പ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് ക്രിക്കറ്റ് ലോകം വലിയൊരു തലമുറയെ യാത്രയാക്കുന്നത്.

“എനിക്ക് കഴിയുന്നതെല്ലാം ഞാൻ ടെസ്റ്റ് ക്രിക്കറ്റിനായി നൽകി . അതിനേക്കാൾ കൂടുതല്‍ ക്രിക്കറ്റ്  എനിക്ക്  പ്രേതിഷിക്കുന്നതിനുമപ്പുറം പ്രീതിഫലം നൽകി. ടെസ്റ്റ് ക്രിക്കറ്റ് എന്റെ ജീവിതത്തിൽ വലിയൊരു ഭാഗമാക്കി. ഈ യാത്രയിൽ എന്നെ നയിച്ച സഹതാരങ്ങളോടും  ഓരോരുത്തരോടും ഞാൻ ഹൃദയപൂർവം നന്ദി പറയുന്നു. ടെസ്റ്റ് ക്രിക്കറ്റ് കാലം ഞാന്‍ എപ്പോഴും ഒരു പുഞ്ചിരിയോടെയായിരിക്കും തിരിഞ്ഞുനോക്കുക. ഓരോ നിമിഷവും എന്റെ ഹൃദയത്തിൽ എന്നും സ്ഥാനം പിടിച്ചിരിക്കും. പിന്മാറാനുള്ള തീരുമാനം എളുപ്പമല്ലായിരുന്നു, എങ്കിലും ഇപ്പോള്‍ അതാണ് ശരിയെന്ന് എനിക്ക് ഉറപ്പായി തോന്നുന്നു.” – തന്റെ അവസാനത്തെ പോസ്റ്റില്‍ കോലി കുറിച്ചു.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച് ടെസ്റ്റ് കരിയറില്‍ 123 മല്‍സരങ്ങളില്‍ 9230 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രകടനം കുറവായെങ്കിലും, ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം സമ്മാനിച്ച നായകന്‍ എന്ന നിലയില്‍ കോലി ഓര്‍മ്മിക്കപ്പെടും.

2015ല്‍ എം.എസ് ധോണി വിരമിച്ചതിനുശേഷം കോലി ക്യാപ്റ്റനാവുകയും, ഇന്ത്യയെ 68 ടെസ്റ്റുകളില്‍ നയിക്കുകയും അതില്‍ 40 തവണ വിജയം നേടുകയും ചെയ്തു. അടുത്ത് മാത്രം ടി20യില്‍ നിന്നും പിന്‍വാങ്ങിയ കോലി ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രം തുടരുമെന്നാണ് സൂചന.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു