China Temple Fire Incident: ചൈനയിലെ ചരിത്ര ക്ഷേത്രത്തിൽ തീപിടിത്തം
ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്ജിയാങ്‌ഗ് മേഖലയിലുള്ള പ്രശസ്തമായ വെൻചാങ് പവലിയനിൽ വൻതീപിടിത്തം. ഫെങ്ഹുവ ലിയാൻ പർവതത്തിലെ മൂന്ന് നിലകളടങ്ങിയ ഈ പുരാതന ക്ഷേത്രത്തിൽ 12-ാം തീയതി ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. ധൂപവും മെഴുകുതിരിയും അശ്രദ്ധമായി കൈകാര്യം ചെയ്ത സന്ദർശകനാണ് തീപിടിത്തത്തിന് കാരണമെന്നതാണ് പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ.
തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു. ക്ഷേത്രത്തിന്റെ മുകളിൽ നിന്ന് കറുത്ത പുക ഉയരുന്നതും തീ ഗുരുതരമായി പടരുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. തീയുടെ തീവ്രത കാരണം മേൽക്കൂരയുടെ ഭാഗങ്ങൾ തകർന്നുവീണു. കറുത്ത പുക പരക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലായി.
അധികാരികൾ ഉടൻ തന്നെ ഇടപെട്ടതോടെ തീ നിയന്ത്രണ വിധേയമായി. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തെ വനപ്രദേശങ്ങളിലേക്ക് തീ പടർന്നിട്ടില്ലെന്നത് വലിയ ആശ്വാസമാണെന്ന് അധികൃതർ അറിയിച്ചു.









































































































































































































































































































































