മദീന ബസ് അപകടം: മൃതദേഹ തിരിച്ചറിയൽ നാളെയോടെ പൂർത്തിയാകും
മദീനയിൽ ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെട്ട ബസ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയായേക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹജ്ജ് ഓഫീസിൽ പ്രത്യേക ക്യാംപ് ഓഫീസ് തുറന്നിട്ടുണ്ട്. അപകടത്തിലെ അന്തിമ മരണസംഖ്യ ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷമേ വ്യക്തമാകൂ. ഫോറൻസിക് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാളെയോടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാകും എന്നാണുള്ള വിലയിരുത്തൽ. മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെ ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസ് കത്തിയതാണ് ദാരുണ അപകടത്തിന് കാരണം. സിവിൽ ഡിഫൻസ് വിഭാഗവും പൊലീസും […]







































































































































































































































































































































