ശബരിമല സ്വർണക്കൊള്ള കേസ്: മൊഴി നൽകാൻ നടൻ ജയറാം ഇ ഡി ഓഫീസിൽ
കൊച്ചി: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ശബരിമല സ്വർണക്കൊള്ള കേസ് സംബന്ധിച്ച് മൊഴി നൽകുന്നതിനായി നടൻ ജയറാം കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസിൽ ഹാജരായി. കേസിൽ സാക്ഷിയായാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് താനെന്നും, അതിന്റെ ഭാഗമായിട്ടാണ് ശബരിമലയുമായി ബന്ധപ്പെട്ട ചില പരിപാടികളിലും പങ്കെടുത്തതെന്നും ജയറാം വ്യക്തമാക്കി. ഈ സംഭവത്തിന് പിന്നിൽ യാതൊരു തരത്തിലുള്ള ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരേണ്ടത് അന്വേഷണ ഏജൻസികളുടെ കടമയാണെന്നും […]







































































































































































































































































































































