വിമാനയാത്രക്കാർക്ക് മുന്നറിയിപ്പ്: ഇന്ധന സർച്ചാർജ് പരിഗണനയിൽ; ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധാവസ്ഥയും അതിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ഉയർന്നതും ഇന്ത്യയിലെ വിമാനക്കമ്പനികളെ പുതിയ തീരുമാനങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്. വിമാന ഇന്ധനത്തിന്റെ വില കുത്തനെ വർധിച്ചതോടെ ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനികൾ ഇന്ധന സർച്ചാർജ് ഏർപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കുകയാണ്. ഇതോടെ അടുത്ത ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യവസായ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എയർ ഇന്ത്യ ഇതിനോടകം തന്നെ നിരക്കിൽ വർധനവുണ്ടാകാമെന്ന സൂചന നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്തെ മറ്റ് പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകാശ […]














































































































































































































































































































































