കൊച്ചിയിൽ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തു
ഇന്ത്യയിലെ എയർലൈൻ വ്യവസായം കൂടുതൽ ആധുനികമാക്കുന്നതിനും സേവനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും ഈ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ വലിയ പങ്ക് വഹിക്കും. കൊച്ചി: ഇന്ത്യയുടെ മുൻനിര വിമാന കമ്പനിയായ എയർ ഇന്ത്യ, കേരളത്തിൽ ഡിജിറ്റൽ തലത്തിൽ വിപുലമായ പുതുമകളിലേക്ക് കാൽവെയ്ക്കുന്നു. കൊച്ചിയിലെ ഇൻഫോപാർക്ക് സെക്കന്റ് ഫേസിൽ നിലവിൽ വന്ന എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെൻ്റർ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സാങ്കേതികവിദ്യ, അത്യാധുനിക ഡാറ്റാ അനലിറ്റിക്സ്, നിർമിത ബുദ്ധി എന്നിവയുടെ ഉപയോഗത്തിലൂടെ […]