മാർച്ച്‌ 7, 2026
IndiGo Service Cancellation

ഇൻഡിഗോ സർവീസ് റദ്ദാക്കൽ: ആയിരങ്ങൾ വിമാനത്താവളങ്ങളിൽ കുടുങ്ങി; പ്രതിഷേധം വ്യാപിക്കുന്നു

രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളിൽ ഇൻഡിഗോ നടത്തിയ കൂട്ട സർവീസ് റദ്ദാക്കലുകൾ വലിയ യാത്രാ പ്രതിസന്ധിയിലേക്ക് നയിച്ചു. ദില്ലി, മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി നിൽക്കേണ്ടി വന്നു. അപ്രതീക്ഷിതമായി നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ശക്തമായ പ്രതിഷേധം ഉയർത്തി. യഥാർത്ഥ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പല വിമാനത്താവളങ്ങളിലും ആൾക്കൂട്ടം ആശങ്ക പ്രകടിപ്പിച്ചു. ദില്ലിയിൽ മാത്രമായി ഇന്ന് 400-ലധികം സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ വിമാനത്താവള പ്രവർത്തനം താറുമാറായി. മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 53 വിമാനങ്ങളും […]

United Airlines Emergency Landing

ഭാര്യയുടെ ബാഗിൽ ബോംബുണ്ടെന്ന് യുവാവ് പറഞ്ഞതോടെ; വിമാനത്തിൽ പരിഭ്രാന്തി, അടിയന്തര ലാൻഡിംഗ്

യാത്രാമധ്യേത്തെ ഒരു തെറ്റായ പരാമർശം യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ വലിയ ആശങ്കയ്ക്ക് വഴിവച്ചു. ഭാര്യയുടെ ലഗേജിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരൻ ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തേണ്ടി വന്നത് ഞായറാഴ്ചയാണ്. ഡാളസിൽ നിന്ന് ഷിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനം മിസോറിയിലെ സെന്റ് ലൂയിസ് ലാംബർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തിരിച്ച് ഇറക്കിയത്. പ്രാദേശിക സമയം രാവിലെ 8.40 ഓടെ വിമാനം തിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. പിന്നാലെ എമർജൻസി സർവീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി, യാത്രക്കാരെ […]