മെയ്‌ 19, 2025
Trump plans 5% USA remittance tax on overseas money transfers

അമേരിക്കയിൽ നിന്ന് ഇന്ത്യക്കാർക്ക് പണം അയയ്ക്കുമ്പോൾ 5% നികുതി; ട്രംപിന്റെ പുതിയ തീരുമാനം പ്രവാസികളെ ബാധിക്കും

 വാഷിങ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയാകാൻ പോകുന്ന പുതിയ നികുതി നിയമം വന്നുകൊണ്ടിരിക്കുന്നു. യുഎസിൽ നിന്ന് മറ്റെല്ലാ രാജ്യങ്ങളിലേക്കും പണം അയയ്ക്കുമ്പോൾ 5% നികുതി പിടിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം പദ്ധതി രൂപപ്പെടുത്തുകയാണ്. 25ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യുഎസിൽ ജോലി ചെയ്യുന്നത്. ഇവർ പ്രതിവർഷം 2300 കോടി ഡോളറോളം പണം ഇന്ത്യയിലേക്ക് അയയ്ക്കുന്നതായി കണക്കുണ്ട്. ഈ നീക്കത്തെ തുടർന്ന് ഇന്ത്യക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. ഈ മാസം തന്നെ ബിൽ […]

Saudi Arabia and US sign arms deal

14200 കോടിയുടെ പ്രതിരോധ കരാർ ഒപ്പുവെച്ചു അമേരിക്കയും സൗദിയും

മനാമ: സാമ്പത്തിക-സൈനിക സഹകരണ ബന്ധം ശക്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെ അമേരിക്കയും സൗദി അറേബ്യയും തമ്മിൽ 14,200 കോടി ഡോളറിന്റെ വലിയ ആയുധ ഇടപാട് കരാറിൽ ഒപ്പുവെച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനം ആരംഭിച്ച ആദ്യദിനത്തിലാണ് ഈ കരാർ ഒപ്പുവച്ചത്. റിയാദിലെ റോയൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ട്രംപും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പങ്കെടുത്തു. ഐതിഹാസികമായ ഈ കരാർ സൗദിക്ക് അത്യാധുനിക പ്രതിരോധ ഉപകരണങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം, ഇരുരാജ്യങ്ങൾക്കുമിടയിൽ ദീർഘകാല തന്ത്രപരമായ സഹകരണത്തിനും വാതിലുകൾ […]