‘മരണത്തിന്റെ സമവാക്യങ്ങൾ’ തുറന്ന് കാട്ടുന്ന വ്യത്യസ്ത ത്രില്ലർ; ഭാവനയുടെ ‘അനോമി’ റിവ്യൂ
നവാഗതനായ റിയാസ് മാരത്ത് സംവിധാനം ചെയ്ത് ഭാവനയും റഹ്മാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അനോമി’ മലയാള സിനിമയിൽ സമീപകാലത്ത് കണ്ട ഏറ്റവും വ്യത്യസ്തമായ ത്രില്ലർ അനുഭവങ്ങളിലൊന്നാണ്. പരമ്പരാഗത കുറ്റാന്വേഷണ സിനിമകളുടെ വഴിത്തിരിവുകളിൽ നിന്ന് മാറി, സയൻസ് ഫിക്ഷന്റെ സാധ്യതകൾ അന്വേഷണ കഥയുമായി സമന്വയിപ്പിക്കുന്നതാണ് ഈ സിനിമയെ വേറിട്ടതാക്കുന്നത്. ഫോറൻസിക് ഓഫീസറായ സേറ എന്ന കഥാപാത്രത്തെ ഭാവന വളരെ പക്വതയോടെയാണ് അവതരിപ്പിക്കുന്നത്. അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളിലും കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളും പ്രൊഫഷണൽ ഉത്തരവാദിത്വവും ഭാവനയുടെ പ്രകടനത്തിൽ വ്യക്തമായി കാണാം. ജിബ്രാൻ […]







































































































































































































































































































































