ഗുജറാത്തില്‍ അനധികൃത വിദേശികളെ പിടികൂടി; നാടുകടത്തല്‍ നടപടികൾ ആരംഭിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് പൊലീസ് അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താനി, ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിൽ എടുത്തു. പാകിസ്താൻ പൗരന്മാരുടെ വിസ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തി നിരവധി പേരെ കണ്ടെത്തി. അഹമ്മദാബാദും സൂറത്തുമുള്ള ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അർധരാത്രിയോടെ നടത്തിയ തെരച്ചിലിലാണ് 400ത്തിലധികം അനധികൃത താമസക്കാരെ കണ്ടെത്തിയത്. പിടിയിലായവരിൽ ഭൂരിഭാഗവും ബംഗ്ലാദേശ് പൗരന്മാരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവരെ നിയമ നടപടികളിലൂടെ നാടുകടത്താനുള്ള പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി നടത്തിയ ഫോണലാപ്പിൽ […]