സ്പെയിനിൽ വീണ്ടും ട്രെയിൻ ദുരന്തം: തകർന്ന മതിലിൽ ഇടിച്ച് ട്രെയിൻ കയറി, ലോക്കോ പൈലറ്റ് മരിച്ചു
ബാർസിലോണ:സ്പെയിനിൽ വീണ്ടും ഗുരുതരമായ ട്രെയിൻ അപകടം. ബാർസിലോണയ്ക്ക് സമീപമുള്ള കാറ്റലോണിയ മേഖലയിലെ ഗെലിഡ നഗരത്തിൽ ട്രെയിൻ പാളത്തിലേക്ക് ഇടിഞ്ഞുവീണ മതിലിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ലോക്കോ പൈലറ്റ് ദാരുണമായി മരണപ്പെടുകയും, ഏകദേശം 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് റെയിൽ പാളത്തിനരികിലെ സംരക്ഷണ മതിൽ തകർന്നുവീഴുകയും, അതേ സമയം അതുവഴി കടന്നുപോയ ട്രെയിൻ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ […]







































































































































































































































































































































