ബീമാപ്പള്ളി ഉറൂസ്: ശനിയാഴ്ച തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധി
തിരുവനന്തപുരം: ബീമാപ്പള്ളി ദർഗാ ഷെരീഫിന്റെ വാർഷിക ഉറൂസ് മഹോത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതു തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, മുമ്പ് നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾക്കും ഈ അവധി ബാധകമല്ല. നവംബർ 22 മുതൽ ഡിസംബർ 2 വരെ നീളുന്ന […]







































































































































































































































































































































