മാർച്ച്‌ 7, 2026
Bevco Premium Outlet opens at Vyttila Metro Station in Kochi

വൈറ്റില മെട്രോ സ്റ്റേഷനിൽ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റ്; ‘ഹൈ സ്പിരിറ്റ്‌സ്’ പ്രവർത്തനം തുടങ്ങി

കൊച്ചി: പ്രീമിയം മദ്യ വിപണിയെ ലക്ഷ്യമിട്ട് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) വൈറ്റില മെട്രോ സ്റ്റേഷനിൽ ‘ഹൈ സ്പിരിറ്റ്‌സ് – എ ബെവ്‌കോ ബൂട്ടിക്’ എന്ന പ്രീമിയം ഔട്ട്‌ലെറ്റ് ആരംഭിച്ചു. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ആദ്യ കുപ്പി വിസ്കി വാങ്ങിയത് ലോക്നാഥ് ബെഹ്‌റ തന്നെയായിരുന്നു. അദ്ദേഹം വാങ്ങിയ കുപ്പി എക്‌സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിന് കൈമാറി. രാജ്യാന്തര നിലവാരത്തിലുള്ള പ്രീമിയം മദ്യവിപണന കേന്ദ്രമായി രൂപകൽപ്പന ചെയ്ത […]