ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാ സംഘടനകള്‍ക്കുള്ളില്‍ തര്‍ക്കം; ഭാഗ്യലക്ഷ്മിയുടെ രാജിയും വിവാദവും തുടരുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന് ദിലീപിനെ സിനിമാ സംഘടനകള്‍ തിരിച്ചെടുക്കുന്നതിനെ ചുറ്റിപ്പറ്റി അഭിപ്രായ ഭിന്നത ശക്തമാകുന്നു. ഫെഫ്ക ഉള്‍പ്പടെയുള്ള സിനിമാ സംഘടനകളിലെ നേതാക്കള്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള സൂചനകള്‍ നല്‍കിയതോടെ സംഘടനകള്‍ക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്നു. സംഘടനയുടെ ഈ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഇന്നലെ ഫെഫ്കയില്‍ നിന്ന് രാജിവെച്ചു. സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ കാണിക്കുന്ന ‘അമിത ആവേശം’ തങ്ങളെ പുച്ഛിക്കാന്‍ തക്കതാണെന്നും, പ്രതിയെ സംരക്ഷിക്കുന്ന രീതിയാണ് സംഘടന […]







































































































































































































































































































































