മാർച്ച്‌ 7, 2026
election

രാജസ്ഥാനിലും തെലങ്കാനയിലും കോൺഗ്രസിന് മുന്നേറ്റം: ബിജെപി പിന്നിൽ

ബിഹാറിലെ തിരിച്ചടികൾക്കിടെ രാജസ്ഥാനിലെ ആന്റ് നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിന് ആശ്വാസകരമായി. വോട്ടെണ്ണലിന്റെ 11 റൗണ്ട് പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി പ്രമോദ് ജെയിന് 7,000-ത്തിലധികം വോട്ടിൽ ലീഡ്. ശ്രദ്ധേയമായി, ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണ്. ബിജെപി സ്ഥാനാർത്ഥി മോർപാൽ സുമനെ മറികടന്ന് സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണയാണ് രണ്ടാമതായി തുടരുന്നത്. ബിജെപി എംഎൽഎക്കെതിരായ കേസിലെ  ശിക്ഷയെ തുടർന്നാണ് ആന്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2005-ലെ സർപഞ്ച് തിരഞ്ഞെടുപ്പിനിടെ സബ് ഡിവിഷണൽ ഓഫീസറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ […]