സിനിമാ ഷൂട്ടിങ്ങിനുള്ള ഡ്യൂപ്ലിക്കേറ്റ് നോട്ട് വിപണിയിൽ; 500 രൂപ നോട്ടുമായി തട്ടിപ്പ്, ആർട്ട് അസിസ്റ്റന്റ് അറസ്റ്റിൽ
മലപ്പുറം: സിനിമാ ചിത്രീകരണത്തിന് മാത്രം ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ പൊതുവിപണിയിൽ വിനിമയം നടത്തിയ കേസിൽ സിനിമാ ആർട്ട് സംഘത്തിലെ അംഗം അറസ്റ്റിൽ. ആലപ്പുഴ സ്വദേശി വളവിൽചിറ ഷൽജിൻ (50) എന്ന ആർട്ട് അസിസ്റ്റന്റിനെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 500 രൂപയുടെ 391 വ്യാജ നോട്ടുകൾ പൊലീസ് പിടിച്ചെടുത്തു. കുറ്റിപ്പുറം–തവനൂർ റോഡിലെ ജിലേബി കടയിലാണ് സംഭവം പുറത്തറിഞ്ഞത്. ഷൽജിൻ 500 രൂപയുടെ ഒരു നോട്ട് നൽകി 70 രൂപയ്ക്ക് ജിലേബി വാങ്ങി ബാക്കി […]







































































































































































































































































































































