ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ; കേരളത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ഈ കാലാവസ്ഥാ പ്രതിഭാസം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിയാർജ്ജിച്ചാണ് ശ്രീലങ്ക തീരത്തേക്ക് നീങ്ങുന്നത്. ഇന്ന് വൈകുന്നേരമോ രാത്രിയോ ശ്രീലങ്കയിലെ ഹബൻടോട്ടയും കാൽമുനായിയും തമ്മിലുള്ള തീരപ്രദേശത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ജനുവരി 12 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും […]







































































































































































































































































































































