ദില്ലിയിൽ കനത്ത പുകമഞ്ഞ്; കാഴ്ചപരിധി പൂജ്യം, ഗതാഗതം പൂര്‍ണമായി താറുമാറായി
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ കനത്ത പുകമഞ്ഞ് ജനജീവിതം ദുസ്സഹമാക്കി. കാഴ്ചപരിധി പൂജ്യത്തിനടുത്തേക്ക് കുറഞ്ഞതോടെ റോഡ് ഗതാഗതവും വ്യോമഗതാഗതവും ഗുരുതരമായി ബാധിച്ചു. നഗരത്തിലെ പ്രധാന റോഡുകളിലുടനീളം വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. പല സ്ഥലങ്ങളിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി. വ്യോമഗതാഗതത്തിലാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. ദില്ലി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 വിമാന സർവീസുകൾ റദ്ദാക്കി. 150ലധികം സർവീസുകൾ വൈകുകയും നാല് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. കനത്ത പുകമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിലേക്ക് […]







































































































































































































































































































































