ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണം; പെൺവിദ്യാർത്ഥികളോട് മോശം പെരുമാറ്റം ആരോപിച്ച് പ്രതിഷേധക്കാർ
ദില്ലി: വായുമലിനീകരണത്തിനെതിരായ പ്രക്ഷോഭത്തിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ ഉയർത്തിയ സംഭവത്തിൽ അറസ്റ്റിലായവർ ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി. പൊലീസ് ക്രൂരമായി മർദിച്ചുവെന്നും, പെൺവിദ്യാർത്ഥികളുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും, ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായെന്നും വിദ്യാർത്ഥികളുടെ അഭിഭാഷക വർത്തിക മണി ആരോപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, പ്രതിഷേധത്തിനിടെ കുരുമുളക് സ്പ്രേ ഉപയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. ഇന്ത്യഗേറ്റിൽ നടന്ന പ്രക്ഷോഭ സമയത്ത് മാവോയിസ്റ്റ് നേതാവിന്റെ ചിത്രം–പേര് അടങ്ങിയ […]







































































































































































































































































































































