പെട്രോൾ-ഡീസൽ എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്രം; വിലയിൽ മാറ്റമില്ലെന്നു സ്ഥിരീകരണം
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ 2 രൂപ വർദ്ധിപ്പിച്ചു. ഇതോടെ ഇന്ധന നികുതി വീണ്ടും വാർത്തകളിൽ ഇടം നേടി. എന്നാൽ, ഈ വർധനവ് നേരിട്ട് ഉപഭോക്താക്കളുടെ ചെലവിൽ മാറ്റം ഉണ്ടാക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ, വലിയ ലാഭം കൈവരിക്കാനായി എണ്ണ കമ്പനികളിൽ നിന്ന് അധിക നികുതി ഈടാക്കുകയാണ് ഉദ്ദേശിക്കുന്നത്. വില വർധനവുണ്ടായില്ലെങ്കിലും, ഭാവിയിൽ ആഗോള വിപണിയിൽ വലിയ വ്യതിയാനമുണ്ടാകുകയാണെങ്കിൽ, ഈ തീരുമാനം സാധാരണ ജനങ്ങളെ […]