ഏപ്രിൽ 7, 2025
India Sends Earthquake Aid to Myanmar

ഭൂചലനം ദുരിതം വിതച്ച മ്യാൻമറിന് ഇന്ത്യയുടെ സഹായഹസ്തം; 15 ടൺ ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നു

ന്യൂഡൽഹി: ഭൂചലനത്താൽ കനത്ത നാശനഷ്ടങ്ങൾ അനുഭവിച്ച മ്യാൻമറിന് ഇന്ത്യ സഹായവുമായി. ഇന്ത്യൻ വ്യോമസേനയുടെ C-130J വിമാനം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി മ്യാൻമറിലേക്ക് പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് വിമാനം ഇന്ന് പ്രഭാതത്തോടെ യാത്ര തിരിച്ചു. ഭൂചലനബാധിതർക്കായി ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയർ, സോളാർ ലൈറ്റുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് ഇന്ത്യൻ സർക്കാർ അയക്കുന്നത്. തായ്‍ലന്റിലെയും മ്യാൻമറിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നൽകുന്നതിന് ഇന്ത്യൻ എംബസികൾ […]