ദിത്വാ ചുഴലിക്കാറ്റ് ജാഗ്രത ശക്തമാക്കി തമിഴ്‌നാട്; അനേകം ജില്ലകളിൽ അവധി പ്രഖ്യാപിച്ചു
ദിത്വാ ചുഴലിക്കാറ്റ് ശക്തി പുലർത്തുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ എല്ലാ ജില്ലകളിലും ഉന്നത ജാഗ്രത നിർദേശം നൽകി. തീരദേശ മേഖലകളിൽ അതിതീവ്ര മഴയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി ജില്ലകളിൽ സ്‌കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ചെന്നൈയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ചെങ്കൽപേട്ട്, തിരുവള്ളൂർ തുടങ്ങി ചുഴലിക്കാറ്റ് സ്വാധീനമുള്ള മേഖലകളിൽ ജാഗ്രതാ നടപടികൾ ശക്തപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ തമിഴ്‌നാട്ടിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ ദിത്വാ […]







































































































































































































































































































































