ഏപ്രിൽ 7, 2025
India Sends Earthquake Aid to Myanmar

ഭൂചലനം ദുരിതം വിതച്ച മ്യാൻമറിന് ഇന്ത്യയുടെ സഹായഹസ്തം; 15 ടൺ ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നു

ന്യൂഡൽഹി: ഭൂചലനത്താൽ കനത്ത നാശനഷ്ടങ്ങൾ അനുഭവിച്ച മ്യാൻമറിന് ഇന്ത്യ സഹായവുമായി. ഇന്ത്യൻ വ്യോമസേനയുടെ C-130J വിമാനം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി മ്യാൻമറിലേക്ക് പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് വിമാനം ഇന്ന് പ്രഭാതത്തോടെ യാത്ര തിരിച്ചു. ഭൂചലനബാധിതർക്കായി ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയർ, സോളാർ ലൈറ്റുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് ഇന്ത്യൻ സർക്കാർ അയക്കുന്നത്. തായ്‍ലന്റിലെയും മ്യാൻമറിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നൽകുന്നതിന് ഇന്ത്യൻ എംബസികൾ […]

Thailand Myanmar Earthquake

ഭൂകമ്പത്തിൽ മ്യാന്മറും തായ്‍ലൻഡും വേദനയിൽ; മരണസംഖ്യ 700 കടന്നു

ബാങ്കോക്ക്: മ്യാൻമറിനെയും തായ്‌ലൻഡിനെയും വൻ ആഘാതത്തിൽ ആക്കിയ ഭൂചലനത്തിൽ മരണസംഖ്യ 700 കവിഞ്ഞതായി റിപ്പോർട്ട്. 1500ൽ അധികം പേർക്ക് പരിക്കേറ്റതായും, നിരവധിപേർ തകർന്ന കെട്ടിടങ്ങളിലകപ്പെട്ടിരിക്കാനിടയുണ്ടെന്നുമാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50ന് മ്യാൻമറിലെ സാഗൈങ്ങിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ 7.7 തീവ്രതയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർന്നും 6.7 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും തുടർചലനങ്ങളും അനുഭവപ്പെട്ടു. ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലകളിലും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ, ലാവോസ് തുടങ്ങിയ അയൽരാജ്യങ്ങളിലും ഭൂചലനത്തിന്റെ […]