പണപ്പെരുപ്പം കണക്കാക്കാൻ പുതിയ മാനദണ്ഡം; അടിസ്ഥാന വർഷം 2024 ആയി കേന്ദ്രം
ദില്ലി: രാജ്യത്തെ പണപ്പെരുപ്പം കണക്കാക്കുന്ന ഉപഭോക്തൃ വില സൂചികയുടെ (CPI) അടിസ്ഥാന വർഷം 2012ൽ നിന്ന് 2024ലേക്ക് മാറ്റി കേന്ദ്ര സർക്കാർ. ജനങ്ങളുടെ ഉപഭോഗ രീതികളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉണ്ടായ വൻ മാറ്റങ്ങൾ പരിഗണിച്ചാണ് ഈ നിർണായക തീരുമാനമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം സെക്രട്ടറി സൗരഭ് ഗാർഗ് വ്യക്തമാക്കി. 2024നെ അടിസ്ഥാന വർഷമാക്കി തയ്യാറാക്കിയ പുതിയ ഉപഭോക്തൃ വില സൂചിക പുറത്തിറക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023-24 ലെ കൺസ്യൂമർ […]







































































































































































































































































































































