ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറായി ഉയർത്താൻ സർക്കാർ നീക്കം: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കി ഉയർത്താനുള്ള നീക്കത്തിൽ സർക്കാർ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2026-27 അധ്യയന വർഷം മുതൽ പുതിയ പരിഷ്‌കരണം നടപ്പിലാക്കാനാകുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ കേരളത്തിൽ അഞ്ചു വയസ്സിലാണ് കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നത്. എന്നാൽ ശാസ്ത്രീയ പഠനങ്ങൾ പ്രകാരം കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിനായി കൂടുതൽ അനുയോജ്യരാകുന്നത് ആറാം വയസ്സിലാണ്. അതിനാൽ, ആധുനിക വിദ്യാഭ്യാസരീതികൾ പിന്തുടരുന്ന രാജ്യങ്ങളിൽ അഞ്ചിന് പകരം ആറുവയസ്സാണ് പ്രവേശന പ്രായമായി […]