മാർച്ച്‌ 7, 2026
Local Election Dry Day

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധനം

തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിക്കാൻ ഉത്തരവായി. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയും, ഡിസംബർ 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയും മദ്യവിൽപ്പന പൂർണമായും നിരോധിക്കും. അതേസമയം തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും സമാനമായി അതിർത്തിയിൽ നിന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രൈ ഡേ പ്രഖ്യാപിക്കാൻ അഭ്യർത്ഥന അയച്ചിട്ടുണ്ട്. […]

election

രാജസ്ഥാനിലും തെലങ്കാനയിലും കോൺഗ്രസിന് മുന്നേറ്റം: ബിജെപി പിന്നിൽ

ബിഹാറിലെ തിരിച്ചടികൾക്കിടെ രാജസ്ഥാനിലെ ആന്റ് നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിന് ആശ്വാസകരമായി. വോട്ടെണ്ണലിന്റെ 11 റൗണ്ട് പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി പ്രമോദ് ജെയിന് 7,000-ത്തിലധികം വോട്ടിൽ ലീഡ്. ശ്രദ്ധേയമായി, ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണ്. ബിജെപി സ്ഥാനാർത്ഥി മോർപാൽ സുമനെ മറികടന്ന് സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണയാണ് രണ്ടാമതായി തുടരുന്നത്. ബിജെപി എംഎൽഎക്കെതിരായ കേസിലെ  ശിക്ഷയെ തുടർന്നാണ് ആന്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2005-ലെ സർപഞ്ച് തിരഞ്ഞെടുപ്പിനിടെ സബ് ഡിവിഷണൽ ഓഫീസറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ […]