മാർച്ച്‌ 7, 2026
Local Body Elections

സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വാർഡുകളിൽ ജനുവരി 12ന് വോട്ടെടുപ്പ്

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 12ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജനുവരി 13നാണ് വോട്ടെണ്ണൽ. മൂന്ന് വാർഡുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്നാണ് നേരത്തെ നിശ്ചയിച്ച തെരഞ്ഞെടുപ്പ് ഈ വാർഡുകളിൽ മാറ്റിവെക്കേണ്ടിവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കിയ തെരഞ്ഞെടുപ്പ് വിജ്ഞാപനം […]

Intensive Voter List Revision raises concerns in Kerala

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കണക്കുകളിൽ വൈരുദ്ധ്യമെന്ന് ആരോപിച്ച് രാഷ്ട്രീയ കക്ഷികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നു വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളിൽ ഗുരുതര പിശകുകളുണ്ടെന്ന ആരോപണവുമായി പ്രധാന രാഷ്ട്രീയ കക്ഷികൾ രംഗത്ത്. തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് പെട്ടെന്ന് 25 ലക്ഷമായി ഉയർന്നത് എങ്ങനെയെന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും ശക്തമായ സംശയം ഉന്നയിച്ചു. തിരികെ ലഭിക്കാത്ത 25 ലക്ഷം ഫോമുകളിൽ 6,44,547 എണ്ണം മരണപ്പെട്ടവരുടേതാണെന്ന കണക്കിലാണ് സിപിഐ സംശയം പ്രകടിപ്പിച്ചത്. ഇത്രയും വലിയ തോതിൽ […]

തദ്ദേശ തിരഞ്ഞെടുപ്പ്: ഏഴ് ജില്ലകളിലെ പ്രചാരണം നാളെ അവസാനിക്കുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെയും പരസ്യ പ്രചാരണം നാളെ വൈകുന്നേരത്തോടെ സമാപിക്കും. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിനെ മുന്നോടിയായി പ്രചാരണം അവസാനം മണിക്കൂറുകളിലേക്ക് കടന്നതോടെ ഗ്രാമങ്ങളും നഗരങ്ങളും തെരഞ്ഞെടുപ്പ് ആവേശത്തിൽ മുങ്ങിക്കുളിക്കുകയാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെ വ്യാപിച്ച ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. ഇരുപത് ദിവസത്തിലധികമായി നാടിന്റെ എല്ലാ ഇടങ്ങളിലേക്കും തെരഞ്ഞെടുപ്പ് താളം എത്തിച്ച പ്രചാരണത്തിന് നാളെ തിരശീല വീഴും. പ്രാദേശിക ഭരണകൂട തിരഞ്ഞെടുപ്പായിരുന്നുവെങ്കിലും പൊതു രാഷ്ട്രീയ ചർച്ചകളാണ് രംഗം ഭരിച്ചത്. വികസന–ക്ഷേമ […]