വഞ്ചിയൂരിൽ ട്രാൻസ് വിഭാഗവും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം; മൂന്ന് കേസുകൾ രജിസ്റ്റർ
തിരുവനന്തപുരത്ത് വഞ്ചിയൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ആരോപണത്തെത്തുടർന്ന് ബിജെപി പ്രവർത്തകരും ട്രാൻസ് വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ബിജെപിയുടെ പരാതിയിൽ രണ്ട് കേസുകളും, ട്രാൻസ് വിഭാഗം നൽകിയ പരാതിയിൽ ബിജെപി പ്രവർത്തകർക്ക് നേരെ ഒരു കേസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വഞ്ചിയൂരിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ട്രാൻസ് വോട്ടർമാരെ പട്ടികയിൽ ഇല്ലെന്ന് പറഞ്ഞ് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. ഇതിനിടെ സിപിഎം സ്ഥാനാർഥികളുടെ സഹായത്തോടെയായിരുന്നു ട്രാൻസ് […]







































































































































































































































































































































