പഴയ പെട്രോൾ–ഡീസൽ കാറുകൾ ഇലക്ട്രിക്കിലേക്ക്: സബ്സിഡിയോടെ റീട്രോഫിറ്റിംഗ് പദ്ധതി; ഡൽഹി സർക്കാരിന്റെ നിർണായക നീക്കം
ന്യൂഡൽഹി:വായു മലിനീകരണം കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കാനും ലക്ഷ്യമിട്ട് പഴയ പെട്രോൾ, ഡീസൽ കാറുകൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള (റീട്രോഫിറ്റിംഗ്) സബ്സിഡി പദ്ധതി പ്രഖ്യാപിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. വരാനിരിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ പോളിസി 2.0യുടെ ഭാഗമായി, ഈ പദ്ധതിയിൽ പങ്കെടുക്കുന്ന ആദ്യത്തെ 1,000 വാഹന ഉടമകൾക്ക് 50,000 രൂപ വരെ സാമ്പത്തിക സഹായം നൽകാനാണ് സർക്കാർ പരിഗണിക്കുന്നത്. പഴയ വാഹനങ്ങൾ പൂർണമായി ഉപേക്ഷിക്കുന്നതിന് പകരം, അവയെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ താൽപ്പര്യമുള്ളവരെ […]







































































































































































































































































































































