ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം: ബെയ്റൂട്ടിൽ ശക്തമായ വ്യോമാക്രമണം, നിരവധി പ്രദേശങ്ങൾ ബാധിച്ചു
ബെയ്റൂട്ട്: ഇസ്രയേൽ വീണ്ടും ലബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്. ഹിസ്ബുല്ലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ നവംബർ മാസത്തിൽ ഇരുപക്ഷവും വെടിനിർത്തൽ കരാർ ഒപ്പുവെച്ചതിന് ശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്. ഹിസ്ബുല്ലയുടെ ഡ്രോൺ നിലയങ്ങൾ ലക്ഷ്യമിട്ട് നിരവധി ബോംബുകളാണ് ഇസ്രയേൽ സേന പ്രയോഗിച്ചത്. ബെയ്റൂട്ടിലെ ദഹിയേ മേഖലയിൽ ആക്രമണത്തിനു പിന്നാലെ വലിയ പൊട്ടിത്തെറി ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സ്‌ഫോടന ശബ്ദങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേട്ടതായും […]