മാർച്ച്‌ 7, 2026
VK Ibrahim Kunju Death

മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; കൊച്ചിയിൽ ചികിത്സയിലിരിക്കെ അന്ത്യം

കൊച്ചി: മുൻമന്ത്രിയും മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്നലെയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്തരിച്ച വി കെ ഇബ്രാഹിംകുഞ്ഞിന്റെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറ് മണി മുതൽ രാത്രി പത്ത് മണിവരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് […]