മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു; 91-ാം വയസ്സ്
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയിൽ അന്തരിച്ചു. 91 വയസ്സായിരുന്നു. ദീർഘനാളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ലാത്തൂരിലെ വസതിയിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം രാവിലെ 6:30 ഓടെ വീട്ടിൽ വെച്ചുതന്നെയാണ് അന്തരിച്ചത്. അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിൽ ശിവരാജ് പാട്ടീൽ രാജ്യത്തെ വിവിധ പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്. മുംബൈ ഭീകാരാക്രമണ സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം; അക്രമത്തിന് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നു. ലാത്തൂരിൽ നിന്ന് തുടർച്ചയായി ഏഴ് […]







































































































































































































































































































































